
കൊച്ചി: യൂണിഫോം, ടവൽ നിർമാണ മേഖലയിലെ 150 ലേറെ പ്രമുഖ ബ്രാൻഡുകളെ അണിനിരത്തി പത്താമത് യൂണിഫോം മാനുഫാക് ച്ചറേഴ്സ് ഫെയർ ഡിസംബർ 9 മുതൽ 11 വരെ ചെന്നൈ നന്ദമ്പാക്കം ട്രേഡ് സെൻററിൽ നടക്കും.
സോലാപൂർ ഗാർമെൻറ് മാനുഫാക് ച്ചറേഴ്സ് അസോസിയേഷൻ (എസ്ജിഎംഎ) സംഘടിപ്പിക്കുന്ന മേളയിൽ 25,000-ലേറെ യൂണിഫോം, ഫാബ്രിക് ഡിസൈനുകളും ടവൽ, ചാദർ, നാപ്കിൻ വിഭാഗങ്ങളിലായി 3,000-ലേറെ ഡിസൈനുകളും പ്രദർശിപ്പിക്കും. സ്കൂൾ, കോളജ്, ആശുപത്രി, വ്യവസായം, കോർപറേറ്റ് യൂണിഫോമുകൾ, സ്പോർട് സ് വെയർ, അനുബന്ധ ഉൽപ്പന്നങ്ങൾ, ബാത്ത് ടവലുകൾ, ഹോട്ടൽ ടവലുകൾ തുടങ്ങിയവയുടെ വിപുലമായ ശേഖരം മേളയിലുണ്ടാകും. വിതരണക്കാർക്കും ഡീലർമാർക്കും റീട്ടെയിലർമാർക്കും വിവിധ സ്ഥാപനങ്ങൾക്കും നിർമാതാക്കളുമായി നേരിട്ട് ബന്ധപ്പെടാനും പുതിയ ബിസിനസ് പങ്കാളിത്തങ്ങൾ രൂപപ്പെടുത്താനും അവസരമൊരുക്കും. ഇന്ത്യൻ നിർമാതാക്കൾക്ക് ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക, വിതരണ ശൃംഖല ശക്തിപ്പെടുത്തുക, മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് പിന്തുണ നൽകുക എന്നിവയും ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. 2017-ൽ സോലാപൂരിൽ ആരംഭിച്ച മേള പിന്നീട് ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, വാരണാസി തുടങ്ങിയ നഗരങ്ങളിലും സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തരം മേളകൾ 300-ലേറെ സംരംഭകരുടെയും വ്യവസായികളുടെയും വളർച്ചയ്ക്ക് ഉപകരിച്ചതായി എസ്ജിഎംഎ മേള ചെയർമാൻ അശോക് ചവാനും സെക്രട്ടറി അനികേത് മഹിന്ദ്രാകറും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.sgma.in, ഫോൺ: +91 80019 00112.
Photo Courtesy - Google









